Friday, February 20, 2009

ഒറ്റപ്പെട്ടു പോയ ഒരു ഓര്‍മ്മക്ക്‌

ഏഴു നിറങ്ങള്‍ക്കുമപ്പുറം
എട്ടാമതായ്‌ നീ
പേരില്ലാതെ ചിരിച്ചു
കാഴ്ചയുടെ
ചുമരുകളിലേക്കിരുള്‍
കറുത്ത ചായം പൂശുമ്പോഴും
തിമിരം പൂത്ത കണ്ണുകള്‍ക്കുള്ളിലെ
നീലജാലികളിലൊരു
കടലോളം കണ്ണീര്‍ പകര്‍ച്ചയാവുമ്പോഴും
നീ വാനോളം നിറഞ്ഞു
മഴയറിവാല്‍ തുടുത്തു
പേരിന്റെ ഭരമേല്‍ക്കാതൊഴിഞ്ഞു നിന്നു
അവിടെ,
നിറങ്ങളുടെ ഘോഷത്താല്‍
അന്ധരാക്കപ്പെട്ട ഒരു കൂട്ടര്‍
ഇവിടെ,
ഓര്‍മ്മയുടെ ആരംഭം മുതല്‍
നിറമെന്ന നേരു തേടി
യാത്രയായവര്‍, വെളിച്ച
ത്തുരുത്തുകള്‍ ജന്മനാ
കൈമോശം വന്നവര്‍, ഇരുളിലും
സ്വപ്നങ്ങള്‍ നെയ്യുന്നവര്‍
കണ്ണുകെട്ടിയ വെളിച്ചമാണിരുളെന്നുള്‍ ബോധ്യമുള്ളവര്‍
പുറമെ ദരിദ്രര്‍..

1 comment:

  1. nirangngaLute ghoshavum
    niramillaaymayum nalkunnath
    andhatha!!!

    nannaayi chEchee...ulkkaazchayulla nalla kavitha...

    ReplyDelete