Tuesday, April 17, 2012

ചുകന്ന മൂക്കുത്തി

തല പിളര്‍ത്തി 
ഉടല്‍ പകുത്ത് 
കരവേഗലാളനം.

ഉരുകിയൊലിക്കുന്നു
വറ്റിയ നദികളുള്ള 
തലച്ചോര്‍; ഉള്ളില്‍ 
അടിയുറവ വറ്റാത്ത 
നിലാവിന്‍ നദി. 

തെരുതെരെ തെറിക്കുന്ന 
മാംസത്തിന്നടരുകള്‍,
ചെന്തളിരിലകള്‍.

മരപ്പലക
കറുത്ത കലയുടെ 
ക്യാന്‍വാസ്.

ഉത്തരത്തില്‍ തൂങ്ങി 
ചരിത്രത്തിന്റെ 
വിഭജിക്കപ്പെട്ട കാലുകള്‍,
അവ കണ്ട കാലങ്ങള്‍;
താണ്ടിയ ദൂരങ്ങള്‍, 
മേഞ്ഞ മൈതാനങ്ങള്‍.

തെറിച്ച തലയില്‍ 
തുറുകണ്ണുകളില്‍ 
അപ്പോള്‍ പൊടിഞ്ഞ മഴയില്‍ 
കൂമ്പിയ തൊട്ടാവാടികള്‍, 
മുക്കുറ്റികള്‍
തുമ്പകള്‍.

തുമ്പനാക്കിന്‍
തുമ്പില്‍ 
ഒരു ചുകന്ന 
മൂക്കുത്തി. 

8 comments:

  1. nice blogging . ...........check my blog
    "cheathas4you-safalyam.blogspot.com"

    ReplyDelete
  2. ശ്ലഥബിംബങ്ങളിൽ നിന്ന് എനിക്ക് ഒരു ചിത്രം ഉരുത്തിരിച്ചെടുക്കാനാവുന്നില്ലല്ലോ,ചിത്രേ!

    ReplyDelete
  3. അറവുശാലയിലെ കരവിരുതുകള്‍
    കവിതയായി രൂപപ്പെടുത്തിയല്ലോ?
    ആശംസകള്‍

    ReplyDelete
  4. ചരിത്രത്തിന്റെ
    വിഭജിക്കപ്പെട്ട കാലുകള്‍,
    അവ കണ്ട കാലങ്ങള്‍;
    താണ്ടിയ ദൂരങ്ങള്‍,
    മേഞ്ഞ മൈതാനങ്ങള്‍.ഇപ്പോൾ കിട്ടി (ക്ഷമിക്കുക) അസ്സലായി.

    ReplyDelete
  5. ഒരു കവിയ്ക്ക്‌ മാത്രം കാണാന്‍ കഴിയുന്നത്‌.

    ReplyDelete
  6. ഒരു കവിക്കു മാത്രം പറയാൻ കഴിയുന്നത്..

    ReplyDelete
  7. എന്നത്തെയുംപോലെ
    ഇമേജുകളുടെ ഒരു കടല്‍.
    അതിന്നിരമ്പത്തില്‍
    നിശ്ശബ്ദമായ വിങ്ങലുകള്‍.

    ReplyDelete
  8. വായിച്ചു, രണ്ടാവര്‍ത്തി.

    ReplyDelete